മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു.

മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് ചതുപ്പിൽ ഷാഫിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം . ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകുന്നേരം 5 മണിക്ക് പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. റജിലയാണ് ഭാര്യ.

Post a Comment

0 Comments